ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട നഗരമായി മസ്‌ക്കറ്റ് 

ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട നഗരമായി ഒമാൻ തലസ്ഥാനമായ മസ്‌ക്കറ്റ് തെരഞ്ഞെടുക്കപ്പെട്ടു. ജർമ്മനി ആസ്ഥാനമാക്കിയുള്ള ഇന്റർനേഷൻസ് ഓർഗനൈസേഷൻസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ആഗോള തലത്തിൽ പതിനാലാം സ്ഥാനമാണ് മസ്ക്കറ്റിനുള്ളത്. ലോകത്തിലെ 181 രാജ്യങ്ങളിൽ നടത്തിയ പഠനത്തിലാണ് മസ്ക്കറ്റിന് അഭിമാനകരമായ നേട്ടം കൈവരിക്കാനായത്. ഗൾഫ് നഗരങ്ങളുടെ പട്ടികയിൽ ദോഹയാണ് രണ്ടാമത്.