ഒമാൻ എണ്ണവില 65 ഡോളറിനടുത്ത്  

ഒമാൻ എണ്ണയ്ക്ക് ആഗോള മാർക്കറ്റിൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ വലിയ രീതിയിലുള്ള വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ 65 ഡോളറിനടുത്ത് എണ്ണവില എത്തിയിരിക്കുകയാണ്. ദുബായ് എനർജി മാർക്കറ്റിൽ കഴിഞ്ഞ ദിവസത്തെ വിലയിൽ നിന്നും നിന്നും 1.55 ഡോളറിന്റെ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ അടുത്ത ഏപ്രിൽ മാസത്തെ വിതരണത്തിനുള്ള എണ്ണയുടെ വില 64.88 ഡോളറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 63.33 ഡോളറായിരുന്നു. ഒമാൻ ന്യുസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.