സുൽത്താനേറ്റിലെ ബീച്ചുകളിലും, പൊതു ഇടങ്ങളിലുമുള്ള നിരോധനം നീട്ടി; വീടുകളിലെ സംഘം ചേരലുകൾക്കും വിലക്ക്

സുൽത്താനേറ്റിലെ മുഴുവൻ ബീച്ചുകളും, പൊതു പാർക്കുകളും അടയ്ക്കാനും വിശ്രമ കേന്ദ്രങ്ങളിലെ എല്ലാത്തരം ഒത്തുചേരലുകളും നിരോധിക്കുവാനുമുള്ള സുപ്രീം കമ്മിറ്റി ഉത്തരവ്‌ നീട്ടി. ഇതിനോടൊപ്പം തന്നെ വീടുകളിലും മറ്റ് സ്വകാര്യ ഇടങ്ങളിലുമുള്ള പൊതു ജനങ്ങളുടെ ഒത്തുചേരലുകൾ പൂർണമായും ഒഴിവാക്കുവാനും കമ്മിറ്റി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് തുടരും.