സുൽത്താനേറ്റിൽ 288 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 299 പേർക്ക് രോഗമുക്തി 

Abs 2019-nCoV RNA virus - 3d rendered image on black background. Viral Infection concept. MERS-CoV, SARS-CoV, ТОРС, 2019-nCoV, Wuhan Coronavirus. Hologram SEM view.

സുൽത്താനേറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 288 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 1,40,588 ആയി. പുതിയതായി 4 കോവിഡ് മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 1,562 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 1,31,684 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 299 പേരാണ് കോവിഡിനെ അതിജീവിച്ചിരിക്കുന്നത്. 94 ശതമാനമാണ് രോഗമുക്തി നിരക്ക്. രാജ്യത്ത് 192 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 68 പേർ ഐ.സി.യുവിലാണ്.