വടക്കൻ ശർഖിയയിൽ ലോക് ഡൗൺ ആരംഭിച്ചു 

വടക്കൻ ശർഖിയ ഗവർണറേറ്റിൽ രാത്രികാല ലോക് ഡൗൺ ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സുപ്രീം കമ്മിറ്റി നിർദ്ദേശത്തെ തുടർന്നാണ് നടപടി. രാത്രി 7 മണി മുതൽ രാവിലെ 6 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമയ പരിധിയിൽ വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടച്ചിടണം. വാഹന ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ടാകും. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.