മുംബൈ വിമാനത്താവളത്തിലെ ടെർമിനൽ 1 തുറക്കുന്നു

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 മാർച്ച് 10 മുതൽ വീണ്ടും തുറക്കാൻ തീരുമാനിച്ചു. ഗോ എയർ, സ്റ്റാർ ഏഷ്യ, എയർ ഏഷ്യ, ട്രൂജെറ്റ് എന്നിവയുടെ ആഭ്യന്തര വിമാന സർവീസുകൾ ഇനി മുതൽ ഇവിടെ നിന്നാകും പുറപ്പെടുക. അതേസമയം എല്ലാ അന്താരാഷ്ട്രാ വിമാന സർവീസുകളും തുടർന്നും ടെർമിനൽ രണ്ടിൽനിന്നു തന്നെയായിരിക്കും പുറപ്പെടുക.

കോവിഡ് വ്യാപനത്തെത്തുടർന്ന് ടെർമിനൽ ഒന്ന് കഴിഞ്ഞ വർഷം മാർച്ചിൽ അടച്ചതാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ടെർമിനൽ ഒന്നിന്റെയും പ്രവർത്തനം. യാത്രക്കാരെ കൃത്യമായി പരിശോധിച്ച ശേഷമേ യാത്രചെയ്യാൻ അനുവദിക്കുകയുള്ളൂ.