ഇന്ത്യയിൽ അന്താരാഷ്ട്രാ വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി

ഇന്ത്യയിൽ അന്താരാഷ്ട്രാ വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടി. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മാർച്ച് 31 വരെയാണ് വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അന്താരാഷ്ട്ര കാർഗോ വിമാന സർവീസുകൾക്ക് വിലക്കുകൾ ബാധകമല്ല. വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് ‘എയർ ബബിൾ’ പോലുള്ള അന്താരാഷ്ട്ര സർവീസുകൾ അനുവദിക്കും.