അടുത്ത ദിവസങ്ങളിൽ രാജ്യത്ത് താപനില ഉയരുമെന്ന് ഒമാൻ മെട്രോളജി

സുൽത്താനേറ്റിലെ വിവിധ ഗവർണറേറ്റുകളിൽ നാളെയും, മറ്റന്നാളും ഉയർന്ന താപനില അനുഭവപ്പെടുമെന്ന് ഒമാൻ മെട്രോളജിയുടെ മുന്നറിയിപ്പ്. മസ്‌ക്കറ്റ് എയർ പോർട്ട് മേഖലയിൽ താപനില 36 ഡിഗ്രി വരെ ഉയരും. രാജ്യത്തെ മുഴുവൻ ഗവർണറേറ്റുകളിലും താപനില 30 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.