വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 10 ദിവസം വരെ തടവും 300 റിയാൽ വരെ പിഴയും 

വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പ് നൽകി പബ്ലിക് പ്രോസിക്യൂഷൻ. വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ, കയ്യിൽ പിടിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നത് പിടിക്കപ്പെട്ടാൽ 10 ദിവസം വരെ തടാവും, 300 റിയാൽ വരെ പിഴയുമാകും ശിക്ഷ ലഭിക്കുക. മൊബൈൽ ഫോൺ മാത്രമല്ല ഏത് ഡിജിറ്റൽ ഉപകരണം ഉപയോഗിക്കുന്നവരും നടപടി നേരിടേണ്ടി വരും.