മുസന്തം ഗവർണറേറ്റിൽ രണ്ടായിരത്തിലധികം പേർക്ക് വാക്സിൻ നൽകി

മുസന്തം ഗവർണറേറ്റിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു. 18 വയസ്സിന് മുകളിൽ പ്രായമുള്ള പൗരൻമാർക്കാണ്  വാക്സിൻ ലഭ്യമാക്കുന്നത്.  സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദ്ദേശ പ്രകാരമാണ് വാക്നേസിഷൻ ആരംഭിച്ചിരിക്കുന്നത്.ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹമ്മദ് അൽ സെയ്ദി പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഇതുവരെ രണ്ടായിരത്തിലധികം പേർക്ക് ഗവർണറേറ്റിൽ വാക്സിൻ കുത്തിവെയ്പ്പെടുത്തിട്ടുണ്ട്. 16,500 പേർക്കാകും ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുക.