ഒമാൻ തൊഴിൽ മന്ത്രാലയം സർവീസുകൾ താൽക്കാലിലമായി നിർത്തി വെയ്ക്കുന്നു

oman nationalisation

ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ചില സർവീസുകൾ താൽക്കാലിലമായി നിർത്തി വെയ്ക്കുന്നു. തൊഴിലാന്വേഷകർക്കായുള്ള രെജിസ്ട്രേഷൻ സംവിധാനം ഉൾപ്പെടെയുള്ളവയാണ് താൽക്കാലികമായി നിർത്തി വെയ്ക്കുവാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 24 മുതൽ 28 വരെയാകും നിയന്ത്രണം ഉണ്ടായിരിക്കുക. മന്ത്രാലയത്തിന്റെ സെർവറിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് സർവീസ് നിർത്തി വെക്കുന്നത്.