2019 ലെ ഗാന്ധി സമാധാന പുരസ്‌കാരം സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് ബിൻ തയ്മൂറിന്

2019ലെ ഗാന്ധി സമാധാന പുരസ്‌കാരം അന്തരിച്ച ഒമാൻ സുൽത്താൻ ഹിസ് മജസ്റ്റി ഖബൂസ് ബിൻ സെയ്ദ് ബിൻ തയ്മൂറിന്. ആദ്യമായാണ് ഗാന്ധി സമാധാന പുരസ്കാരം മരണാനന്തര ബഹുമതിയായി നൽകുന്നത്. ഒരു കോടി രൂപയും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.

ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ മികച്ച ബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ്. ഇറാനും യുഎസിനും ഇടയില്‍ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിച്ചതുള്‍പ്പടെ സുല്‍ത്താന്‍ ഖാബൂസിന്റെ സമാധാന ശ്രമങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.