ഒമാനിലേക്കെത്തുന്ന യാത്രക്കാരുടെ ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം

വിദേശ രാജ്യങ്ങളിൽ നിന്നും ഒമാനിലേക്കെത്തുന്ന യാത്രക്കാരുടെ ക്വാറന്റീൻ നിർദ്ദേശങ്ങളിൽ മാറ്റം. ഇനിമുതൽ  ഒമാനിലെത്തുന്ന യാത്രക്കാർ ഹോട്ടൽ ക്വാറന്റൈനു സഹാല പ്ലാറ്റ്ഫോം വഴി ഹോട്ടൽ ബുക്ക് ചെയ്യണം. (https://covid19.emushrif.om). സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ച് 29 മുതലാകും നിർദ്ദേശം ബാധകമാകുക. യാത്രക്കാർ ബുക്കിംഗ് നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം എല്ലാ വിമാനക്കമ്പനികൾക്കും ഉണ്ടെന്ന് സി‌എ‌എ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.