സ്വദേശിവൽക്കരണം ; ഈ വർഷം ആദ്യ പാദത്തിൽ പതിനായിരത്തോളം പേർക്ക് തൊഴിൽ നൽകിയെന്ന് മന്ത്രാലയം

oman nationalisation

ഒമാനിൽ സ്വദേശിവൽക്കരണത്തിന്റെ  ഭാഗമായി ഈ വർഷം ആദ്യ പാദത്തിൽ ഇതുവരെ പതിനായിരത്തോളം പേർക്ക് തൊഴിൽ നൽകിയെന്ന് മന്ത്രാലയം അറിയിച്ചു. തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് ബിൻ സെയ്ദ് ബിൻ അലി ബ ‘ഒവൈൻ ഒമാൻ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം കഴിഞ്ഞ ജനുവരി മാസത്തിലാണ് രാജ്യത്ത് സ്വദേശികളായ തൊഴിലന്വേഷകർക്കായി ഈ വർഷം 32,000 ഓളം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചത്.