സുൽത്താനേറ്റിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത

rain forecast in oman

സുൽത്താനേറ്റിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ മെട്രോളജിയുടെ മുന്നറിയിപ്പ്. അൽ ഹജ്ജർ പർവ്വത മേഖലകളിലും, സമീപ വിലായത്തുകളിലും, അൽ ദാഹിറ ഗവർണറേറ്റിലെ മരു പ്രദേശങ്ങളിലുമാകും ശക്തമായ കാറ്റും, ഇടിമിന്നലോട് കൂടിയ മഴയും അനുഭവപ്പെടുക. ദോഫർ, അൽ വുസ്ത ഗവർണറേറ്റുകളിലും മഴയ്ക്ക് സാധ്യതയുണ്ട്. പൊതു ജനങ്ങൾ കൃത്യമായ ജാഗ്രതത പാലിക്കേണ്ടതാണ്