ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ യാത്രാ വിലക്ക് നീട്ടി ഒമാൻ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്കെത്തുന്നതിന് പ്രവേശന വിലക്ക് പ്രഖ്യാപിച്ചു. സുഡാൻ, ലെബനൻ ,സൗത്ത് ആഫ്രിക്ക ,നൈജീരിയ,ടാൻസാനിയ, യു കെ ഈജിപ്ത്, ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഘാന, ഗ്വിനിയ, സിയറ ലിയോൺ, എത്യോപ്യ,എന്നി രാജ്യങ്ങളിൽ നിന്നുള്ളവർക്കും, 14 ദിവസങ്ങൾക്കുള്ളിൽ ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തിട്ടുള്ളവർക്കുമാണ് വിലക്ക് ബാധകമാകുക. സുപ്രീം കമ്മിറ്റി നിർദ്ദേശ പ്രകാരം മെയ് 7 മുതൽ അനിശ്ചിത കാലത്തേക്കാണ് വിലക്ക് ബാധകമാകുക. ഇന്ത്യയിൽ നിന്നുള്ളവർക്കും ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും