ഒമാനിൽ 4 വിദേശ പൗരൻമാർ പിടിയിൽ

നിയമ വിരുദ്ധമായി ഒമാനിൽ പ്രവേശിക്കുകയും, നിരോധിത ലഹരി മരുന്നുകൾ കൈവശം സൂക്ഷിക്കുകയും ചെയ്ത 4 വിദേശ പൗരൻമ്മാരെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റിലാണ് സംഭവം. ആർ.ഒ.പിയുടെ ഭാഗമായ കോസ്റ്റ് ഗാർഡ് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഇവർ എല്ലാവരും ഏഷ്യൻ വംശജരാണ്. 95 കിലോഗ്രാം ഹാഷിഷും, 20 കിലോഗ്രാം ക്രിസ്റ്റൽ ഡ്രഗുമാണ് ഇവരിൽ നിന്നും പിടികൂടിയത്. പിടിയിലായവർക്കെതിരെ കർശന നിയമ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.