ഒമാനിൽ 33 പേർക്ക് കൂടി കോവിഡ്

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 3,89,306 ആയി. ഇതിൽ 3,84,509 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. പുതിയതായി 23 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 98.8 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡിനെ തുടർന്ന് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമാനിലെ ഇതുവരെയുള്ള ആകെ കോവിഡ് മരണസംഖ്യ 4,259 ആണ്. നിലവിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ 3 പേർ ഐസിയുവിലാണ്.