അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായവുമായി ഇന്ത്യ

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ഒരു സാങ്കേതികസഹായ സംഘത്തെ കാബൂളിലേക്ക് അയച്ചതായി ഇന്ത്യ അറിയിച്ചു. ഭൂകമ്പത്തെത്തുടർന്ന് കിഴക്കൻ അഫ്ഗാനിസ്ഥാനിൽ 1,000 തിലധികം പേർ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാൻ തലസ്ഥാനത്തെ എംബസിയിലേക്ക് ടീമിനെ വിന്യസിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതു മുതൽ എംബസി ഒഴിഞ്ഞുകിടക്കുകയാണ്.

വ്യാഴാഴ്ചത്തെ മന്ത്രാലയ പ്രസ്താവനയിൽ സാങ്കേതിക സംഘത്തെക്കുറിച്ചോ അഫ്ഗാനിസ്ഥാനിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികളെക്കുറിച്ചോ വിശദാംശങ്ങൾ നൽകിയിട്ടില്ല. “അഫ്ഗാൻ ജനതയുമായുള്ള ഞങ്ങളുടെ ഇടപഴകലിന്റെ തുടർച്ചയുടെ” ഭാഗമായി “മാനുഷിക സഹായം ഫലപ്രദമായി വിതരണം ചെയ്യുന്നതിനുള്ള ടീമിനെ അയച്ചതായാണ് അറിയിച്ചിരിക്കുന്നത്.

“അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യയുടെ ഭൂകമ്പ ദുരിതാശ്വാസ സഹായത്തിന്റെ ആദ്യ ചരക്ക് കാബൂളിലെത്തി. ഇന്ത്യൻ സംഘം അവിടെ നിന്ന് കൈമാറുകയാണ് , ”വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ഒരു ട്വിറ്റർ പോസ്റ്റിലൂടെ അറിയിച്ചു.