ഒമാനിൽ ഒരു ഉൽപ്പന്നത്തിനെതിരെ ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ്

മസ്‌കറ്റ്: അമേരിക്കൻ ബ്രാൻഡായ ക്രാഫ്റ്റ് ഹെയ്‌ൻസ് ഉൽപ്പാദിപ്പിക്കുന്ന ചില കാപ്രി സൺ ചെറി രുചിയുള്ള ജ്യൂസ് ഉൽപന്നങ്ങളിൽ ക്ലീനിംഗ് കെമിക്കൽസ് കലർന്നേക്കാമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുന്നറിയിപ്പ് നൽകി.

മലിനമായ ഉൽപ്പന്നങ്ങൾ 076840040900 എന്ന പ്രവർത്തന നമ്പറിൽ 25/6/2023 വരെയുള്ള സാധുത കാലയളവിൽ കമ്പോളങ്ങളിൽ ഉണ്ടാകുമെന്ന് സെന്റർ സൂചിപ്പിച്ചു.

അതേസമയം മേൽപ്പറഞ്ഞ ബാച്ചുകൾ അമേരിക്കൻ വിപണികളിൽ വിതരണം ചെയ്തിട്ടുണ്ടെന്ന് സെന്റർ സ്ഥിരീകരിച്ചു. ഉപഭോക്തൃ ആരോഗ്യത്തിന്റെയും സുരക്ഷയുടെയും താൽപ്പര്യങ്ങൾ കണക്കിലെടുത്ത്, പ്രാദേശിക വിപണികൾ ഏതെങ്കിലും ഉൽപന്നങ്ങളാൽ ബാധിക്കപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണ്.

ഈ ഉൽപ്പന്നത്തിന്റെ നിർദ്ദിഷ്ട ബാച്ച് നമ്പറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ സെന്റർ എല്ലാ ഉപഭോക്താക്കളോടും ശുപാർശ ചെയ്തു.