ഊർജ്ജ ചർച്ചകൾ നടത്തി ഒമാനും തുർക്കിയും

മസ്‌കറ്റ്: റിപ്പബ്ലിക് ഓഫ് തുർക്കിയിലെ ഊർജ, പ്രകൃതിവിഭവ മന്ത്രി ഫാത്തിഹ് ഡോൺമെസിനേയും അദ്ദേഹത്തോടൊപ്പമുള്ള പ്രതിനിധി സംഘത്തേയും ഊർജ, ധാതു മന്ത്രി സലിം നാസർ അൽ ഔഫി സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് ഒമാൻ സന്ദർശനം ലക്ഷ്യം വയ്ക്കുന്നതെന്ന് ഫാത്തിഹ് ഡോൺമെസി വ്യക്തമാക്കി.

ഊർജമേഖലയിലും സംയുക്ത നിക്ഷേപങ്ങളിലും, പ്രത്യേകിച്ച് എണ്ണ, വാതകം, പുനരുപയോഗ ഊർജം, ഹൈഡ്രജൻ, അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണത്തിന്റെ വ്യത്യസ്ത വശങ്ങൾ ഇരുപക്ഷവും ചർച്ച ചെയ്തു.