ഇന്ത്യൻ എംബസി ഓപൺ ഹൗസ് വെള്ളിയാഴ്ച

മസ്കത്ത്: ഇന്ത്യൻ പ്രവാസികൾക്ക് പരാതികളും മറ്റും അറിയിക്കുന്നതിന് അവസരമൊരുക്കി ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഈ മാസം 26ന് നടക്കും (നാളെ). എംബസി അങ്കണത്തിൽ ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ഓപൺ ഹൗസ് വൈകീട്ട് നാലുമണി വരെ തുടരും. അംബാസഡർ അമിത് നാരംഗും മറ്റു എംബസി ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായി രിക്കും.

മുൻകൂട്ടി അനുമതി നേടാതെയും പരാതികൾ സമർപ്പിക്കാം. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത് ഓപൺ ഹൗസ് സമയത്ത് വിളിക്കാ മെന്നും എംബസി അധികൃതർ അറിയിച്ചു.