ഒമാൻ – സൗദി ഹൈവേ യാഥാർഥ്യമാകുന്നു

വർഷങ്ങളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ഒമാൻ – സൗദി ഹൈവേ യാഥാർഥ്യമാകുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഹൈവേ നിർമ്മാണം പൂർത്തിയാക്കി പൊതു ജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് ഒമാൻ ഗതാഗത – കമ്മ്യൂണിക്കേഷൻ  വകുപ്പ് മന്ത്രി സയ്ദ് ഹമൂദ് അൽ മാവാലി പറഞ്ഞു. 800 കിലോമീറ്റർ ദൈർഖ്യം വരുന്ന പാതയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഒമാനും സൗദിയും തമ്മിലുള്ള ഗതാഗത സമയത്തിൽ 16 മണിക്കൂർ വരെ കുറവ് വരും. നേരത്തെ 2014ൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് കരുതിയിരുന്ന ഹൈവേയുടെ നിർമ്മാണം സാങ്കേതിക കാരണങ്ങളാൽ നീണ്ട് പോകുകയായിരുന്നു.