കല്യാൺ ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന് ‘അൻമോൾ രത്‌ന’ അവാർഡ്

കല്യാണ് ജ്വല്ലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമൻ നാഷണൽ ജ്വല്ലറി അവാർഡ്‌സിൽ ‘അൻമോൾ രത്‌ന’ അവാർഡിന് അർഹനായി. ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി കൗൺസിലിന്റെ ആഭിമുഖ്യത്തിലാണ് അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്. ബിസിനസിനോടുള്ള അദ്ദേഹത്തിന്റെ മികച്ച സമീപനത്തിനും, കല്യാൺ ജ്വല്ലേഴ്‌സ് എന്ന ബ്രാൻഡിനെ പുതിയ ഉയരങ്ങളിലെത്തിച്ച സംരംഭകത്വ മനോഭാവത്തിനുമാണ് ഈ വർഷത്തെ അവാർഡ്.

ജിജെസി ചെയർമാൻ ആശിഷ് പേത്തെ, ജിജെസി വൈസ് ചെയർമാൻ സായം മെഹ്‌റ, നിതിൻ ഖണ്ഡേൽവാൾ എന്നിവരുടെ സാന്നിധ്യത്തിൽ ടി എസ് കലയണരാമനു വേണ്ടി കല്യാണ് ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ അവാർഡ് ഏറ്റുവാങ്ങി. ജിജെസി കൺവീനർ, അശോക് മിനാവാല, ഹരേഷ് സോണി, ശ്രീധർ ഗുർറാം, നിലേഷ് ശോഭവത്, സുനിൽ പൊട്ടദാർ തുടങ്ങിയ പ്രമുഖർ ഒപ്പമുണ്ടായിരുന്നു.

“എന്റെ പിതാവിന് വേണ്ടി ഈ പ്രത്യേക ബഹുമതി ലഭിച്ചതിൽ സന്തോഷമുണ്ട്, കൂടാതെ സമാനതകളില്ലാത്ത കല്യാണ് ജ്വല്ലേഴ്‌സിന്റെ കുടുംബത്തിന് ഇത് സമർപ്പിക്കാൻ ആഗ്രഹിക്കുന്നു. ബ്രാൻഡിന്റെ വിജയം ചാർട്ടുചെയ്യുന്നതിൽ സമർപ്പണത്തിന് നിർണായക പങ്കുണ്ട്. ഒരു പ്രാദേശിക സ്ഥാപനത്തിൽ നിന്ന് ആഗോള സ്ഥാപനത്തിലേക്കുള്ള കമ്പനിയുടെ പരിണാമം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു, ഈ വിശ്വാസമാണ് ഞങ്ങളുടെ ഉപഭോക്താക്കളിൽ പ്രതിധ്വനിച്ചത്.” അവാർഡ് ഏറ്റുവാങ്ങിയ കല്യാൺ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജേഷ് കല്യാണരാമൻ പറഞ്ഞു.