പുതിയ തൊഴിൽ നിയമത്തിന്റെ രൂപീകരണം ഗവൺമെന്റ് പൂർത്തിയാക്കി:സുൽത്താൻ ഹൈതം ബിൻ താരിഖ്

മസ്‌കറ്റ്: പുതിയ തൊഴിൽ നിയമത്തിന്റെ കരട് പൂർത്തിയായതായും തൊഴിൽ സംരംഭങ്ങൾ സംബന്ധിച്ച ശ്രമങ്ങൾ ഇരട്ടിയാക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നതായി സുൽത്താൻ ഹൈതം ബിൻ താരിഖ് സ്ഥിരീകരിച്ചു.

സർക്കാർ പൂർത്തീകരിച്ച പുതിയ കരട് തൊഴിൽ നിയമം നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി അൽ ബരാകാ പാലസിൽ മന്ത്രിമാരുടെ കൗൺസിലിൽ സ്ഥിരീകരിച്ചതായി ഒമാൻ ന്യൂസ് ഏജൻസി വ്യക്തമാക്കി.

സുൽത്താൻ ഹൈതം ബിൻ താരിഖ് തൊഴിൽ സംരംഭങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങളിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ആ ശ്രമങ്ങൾ ഇരട്ടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നിർദേശിക്കുകയും ചെയ്തു.

വേതന സബ്‌സിഡി സംരംഭം, താൽക്കാലിക കരാറുകളോടെ സർക്കാർ മേഖലയിൽ തൊഴിലവസരങ്ങൾ നൽകാനുള്ള സംരംഭം, സർക്കാർ സ്ഥാപനങ്ങളിൽ പാർട്ട് ടൈം ജോലിക്കായി ഒരു ദശലക്ഷം മണിക്കൂർ സംരംഭം തുടങ്ങി വിവിധ മേഖലകളിൽ പൗരന്മാരെ നിയമിക്കുന്നതിനുള്ള തൊഴിൽ സംരംഭങ്ങൾ ത്വരിതപ്പെടുത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.