മത്ര സൂഖിന് ഭംഗി കൂട്ടി പുതിയ വിളക്ക് തൂണുകൾ

മസ്‌കറ്റ്: മത്ര സൂഖിലേക്കുള്ള വഴിയരികിൽ സ്ഥാപിച്ച പുതിയ വിളക്ക്  പഴക്കമുള്ള ഈ ടൂറിസ്റ്റ് മാർക്കറ്റിന്റെ ഭംഗിയും പ്രതാപവും വർധിപ്പിച്ചു.

മത്ര ഹോട്ടൽ മുതൽ മത്ര സൂഖ് വരെ, സന്ദർശകരെ ആകർഷിക്കുന്ന നിരവധി മനോഹരമായ വിളക്ക് തൂണുകൾ തെരുവുകളെ അലങ്കരിക്കുന്നു.

മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിലായാണ് വിളക്ക് കാലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. താഴെയുള്ള ഭാഗം സിലിണ്ടർ ആകൃതിയിലാണ്, അതിൽ നിന്ന് നീല വെളിച്ചം പുറപ്പെടുന്നു, മധ്യഭാഗം മഞ്ഞനിറം പുറപ്പെടുവിക്കുന്ന മത്സ്യം പോലെ പരന്നതാണ്.

മത്ര സൂഖിലേക്കുള്ള പ്രവേശന കവാടത്തിന്റെ ആകൃതിയാണ് മധ്യഭാഗത്തിന് നൽകിയിരിക്കുന്നത്. ഈ വിളക്കുകാലുകൾക്ക് മുകളിലുള്ള എൽഇഡി ലൈറ്റുകൾ ചുറ്റും വെളുത്ത വെളിച്ചം പരത്തുന്നു.

സൂഖ് പ്രദേശം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് മറ്റൊരു സന്തോഷവാർത്ത റോഡിന് അരികിൽ പുതിയ പാർക്കിംഗ് സ്ഥലങ്ങൾ സൃഷ്ടിക്കുന്നതാണ്.

നേരത്തെ, പാർക്കിംഗ് സ്ഥലങ്ങളുടെ ദൗർലഭ്യം പ്രദേശത്ത് വലിയ പ്രത്യേകിച്ച് ഉത്സവ കാലങ്ങളിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിയുന്നു.

എന്നാൽ റോഡുകൾക്കിടയിലെ ഡിവൈഡറുകളുടെ വലിപ്പം കുറച്ചുകൊണ്ട് വാഹനയാത്രക്കാർക്ക് ആശ്വാസമായി അധിക പാർക്കിംഗ് സ്ലോട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. വിശാലമായ സ്ഥലസൗകര്യമുള്ളതിനാൽ, വാഹനമോടിക്കുന്നവർക്ക് അവരുടെ വാഹനം എളുപ്പത്തിൽ പാർക്ക് ചെയ്യാനും മത്ര സൂഖിൽ തടസ്സങ്ങളില്ലാത്ത ഷോപ്പിംഗ് ആസ്വദിക്കാനും കഴിയും. നടപ്പാതകളിൽ പാർക്കിംഗ് സ്ഥലങ്ങൾ പോലും അടയാളപ്പെടുത്തിയതിനാൽ വാഹനങ്ങൾ ക്രമാനുഗതമായി നിർത്തിയിരിക്കുകയാണ്.
നിസ്സംശയമായും, ഈ നടപടികളെല്ലാം മത്ര സൂഖിന്റെ സൗന്ദര്യാത്മകത വർദ്ധിപ്പിച്ചു.