മു​സ​ന്ദം സി​പ്‌​ലൈ​ൻ പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​നം ആരംഭിച്ചു

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ സാ​ഹ​സി​ക ടൂ​റി​സം രം​ഗ​ത്തെ സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലു​ക​ളി​ലൊ​ന്നാ​യ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ സി​പ്‌​ലൈ​ൻ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ഡ​മ്മി ഉ​പ​യോ​ഗി​ച്ചാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം പ​രീ​ക്ഷ​ണ പ്ര​വ​ർ​ത്ത​നം നടത്തിയത്. ഇ​തു​ വി​ജ​യ​ക​ര​മാ​ണെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

രാ​ജ്യ​ത്തെ സാ​ഹ​സി​ക ടൂ​റി​സം രം​ഗ​ത്ത്​ ഉ​ണ​ർ​വു​ ന​ൽ​കു​ന്ന പ​ദ്ധ​തി ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ്​​ ക​രു​തു​ന്ന​ത്. ഖ​സ​ബ്​ വി​ലാ​യ​ത്തി​ൽ ഒ​മാ​ൻ ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്പ​നി (ഒ​മ്രാ​ൻ ഗ്രൂ​പ്) ആ​ണ്​ പ​ദ്ധ​തി​യും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. ജ​ബ​ൽ ഫി​റ്റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ഖോ​ർ ഖാ​ദി​യു​ടെ​യും മോ​ഖി പ്ര​ദേ​ശ​ത്തി​ന്‍റെ​യും മ​നോ​ഹ​ര ഭൂ​പ്ര​കൃ​തി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ത​ര​ത്തി​ൽ 1800 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ്​ സി​പ്​​ലൈ​നു​ള്ള​ത്. അ​ത്താ​ന ഖ​സ​ബ് ഹോ​ട്ട​ലു​മാ​യാ​ണ്​ ​ ഇ​തി​ന്‍റെ ലാ​ൻ​ഡി​ങ്​ പോ​യ​ന്‍റ്​ ബ​ന്ധി​പ്പി​ച്ച​ത്.

സു​ൽ​ത്താ​നേ​റ്റി​ലെ ഉ​യ​ര​ത്തി​ലു​ള്ള സി​പ്‌​ലൈ​ൻ ആ​ണ്​ ഇ​വി​ട​ത്തേ​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സാ​ഹ​സി​ക​ത ഇ​ഷ്ട​പ്പെ​ടു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് മു​സ​ന്ദ​ത്തി​ന്റെ​യും ചു​റ്റു​മു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും മ​നോ​ഹാ​രി​ത അ​നു​ഭ​വി​ക്കാം.