ഉപഭോക്ത്യ സംരക്ഷണ നിയമം ലംഘിച്ച പ്രവാസിയെ നാട് കടത്താൻ ഉത്തരവായി

ഒമാനിൽ ഉപഭോക്ത്യ സംരക്ഷണ നിയമം ലംഘിച്ച പ്രവാസിയെ നാട് കടത്താൻ ഉത്തരവായി. ഇതിന് പുറമെ ഇയാൾ ജയിൽ ശിക്ഷ അനുഭവിക്കുകയും, പിഴ ഒടുക്കുകയും വേണം. ബർക്ക കോടതിയാണ് ശിക്ഷ വിധിച്ചത്. നാട് കടത്തപ്പെട്ടാൽ പിന്നീടൊരിക്കലും ഇയാൾക്ക് ഒമാനിലേക്ക് മടങ്ങിയെത്താനാകില്ല. വീടുകളുടെയും സ്ഥാപനങ്ങളുടെയും ജനലുകൾ നിർമ്മിച്ചു കൊടുത്തിരുന്ന സ്ഥാപനം നടത്തിയിരുന്ന ഇയാൾ ഇതുമായി ബന്ധപ്പെട്ട് ഒരാളിൽ നിന്നും 1400 റിയാൽ മുൻകൂറായി കൈപ്പറ്റി. എന്നാൽ കരാറിൽ നിശ്ചയിച്ച തീയതിക്ക് നിർമ്മാണം പൂർത്തിയാക്കാനായില്ല. ഇതേ തുടർന്ന് പണം നൽകിയ ആൾ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു.