വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ആശുപത്രികളിൽ കുട്ടികൾക്കായി പൂന്തോട്ടം ഒരുക്കി

വ​ട​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ സ​മ​ദ്​ അ​ൽ​ഷാ​ൻ, ബി​ദി​യ ആ​ശു​പ​ത്രി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പൂ​ന്തോ​ട്ടം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ​മാ​ൻ ഇ​ന്ത്യ ഫെ​ർ​ട്ടി​ലൈ​സ​ർ ക​മ്പ​നി​യു​ടെ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ സ​മ​ദ് അ​ൽ ഷാ​ൻ ഹോ​സ്പി​റ്റ​ലി​ലും ബി​ദി​യ ഹോ​സ്പി​റ്റ​ലി​ലും പൂ​ന്തോ​ട്ടം ഒരുക്കിയത്. ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് അ​ൽ അ​ബ്രി, പ്ര​തി​നി​ധി അ​ലി ബി​ൻ ജു​മാ അ​ൽ അ​റൈ​മി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.