ഒമാനിൽ 5 പേർക്ക് കൂടി കോവിഡ് ; 13 പേർക്ക് രോഗമുക്തി; മരണങ്ങളില്ല

covid updates oman

ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,519 ആയി. ഇതിൽ 2,99,951 പേരും രോഗമുക്തരായിട്ടുണ്ട്. 463 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പുതിയതായി 13 പേർക്ക് രോഗം ഭേദമായി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. കോവിഡിനെ തുടർന്ന് പുതിയ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 4113 പേർക്കാണ് ഒമാനിൽ കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. നിലവിൽ 7 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ഇതിൽ 2 പേർ ഐസിയുവിലാണ്.