ഒമാനിലെ ഏറ്റവും ശ്രദ്ധേയ കായിക ആഘോഷമായ അൽ മൗജ് മസ്ക്കറ്റ് മാരത്തോൻ അടുത്ത വർഷം ഫെബ്രുവരി 11-12 തീയതികളിൽ നടക്കും. കഴിഞ്ഞ സെപ്റ്റംബർ അവസാനം ആരംഭിച്ച രജിസ്ട്രെഷനിൽ ഇതുവരെ 6,500ൽ അധികം പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. 42.5 കിലോമീറ്റർ ഫുൾ മരത്തോൻ, 21.1 കിലോമീറ്റർ ഹാഫ് മരത്തോൻ, 10km, 5km ഓട്ടം, കുട്ടികൾക്കായി 1km, 2km, 3km ഓട്ടം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാകും മത്സരം നടക്കുക.
രെജിസ്ട്രേഷൻ ഇപ്പോഴും ഓപ്പൺ ആണ്. പ്രവാസികൾക്കും, പ്രവാസികളുടെ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികളെ ആകർഷകങ്ങളായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
ഇതിന് പുറമെ മരത്തോൻ മത്സരങ്ങൾ നടക്കുമ്പോൾ സന്നദ്ധ സേവനം നടത്താൻ താൽപ്പര്യമുള്ളവരും രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രെഷനും www.muscatmarathon.com സന്ദർശിക്കുക