ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. പ്രഥമ വനിത അഹദ് ബിൻത് അബ്ദുല്ല ബിൻ ഹമദ് അൽ ബുസൈദിയ്യയും സന്ദർശനത്തിൽ ഒപ്പമുണ്ടായിരുന്നു.
സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായാണ് സുൽത്താൻ ഇംഗ്ലണ്ടിൽ എത്തിയത്. ഒമാനും യു.കെയും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളിലെ സഹകരണവും ചർച്ചയായി.