ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനുമായി കൂടിക്കാഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക താമസ സ്ഥലമായ ലണ്ടനിലെ 10 ഡൗനിങ് സ്ട്രീറ്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. അനൗദ്യോഗിക സന്ദർശനത്തിനായാണ് സുൽത്താൻ ലണ്ടനിൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇദ്ദേഹം എലിസബത്ത് രാഞ്ജിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ഇടപെടലുകളും, നിലവിലെ ആഗോള സാഹചര്യത്തിൽ സ്വീകരിക്കേണ്ട സഹകരണ നയങ്ങളുമാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തത്.