ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തൽ; ഒമാനിൽ 1.2 കോടി റിയാലിന്റെ പദ്ധതികൾ നടപ്പിലാക്കുന്നു

ഒമാനിൽ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി 4 പദ്ധതികൾ ആരംഭിക്കുന്നു. 1.2 കോടി റിയാലാണ് പദ്ധതികൾക്ക് ചെലവാകുക. മുയൽ വളർത്തൽ, പഴം – പച്ചക്കറി കൃഷി, ഔഷധ സസ്യ കൃഷി, കന്നുകാലി വളർത്തൽ, കാലിത്തീറ്റ നിർമാണം, പാൽ-മുട്ട  ഉൽപാദനം എന്നിവയാകും പദ്ധതിയുടെ ഭാഗമായി വ്യാപകമാക്കുക.

സൊഹാർ വിലായത്തിൽ പ്രതിവർഷം 14,400 മുയലുകളെ ഉൽപാദിപ്പിക്കുക. അൽ സുവൈഖ് വിലായത്തിൽ ആധുനിക രീതിയിൽ പച്ചക്കറി കൃഷി നടത്തുക. പ്രതിവർഷം 1,500 ടൺ പച്ചക്കറിയും പച്ചമരുന്നുകളും ഉൽപാദിപ്പിക്കുക. അൽ കാമിൽ മേഖലയിൽ ഔഷധ സസ്യകൃഷിക്കു മാത്രമായി പ്രത്യേക മേഖല സജ്ജമാക്കുക, മഹ്ദ വിലായത്തിൽ കന്നുകാലി വളർത്തലിനുള്ള ബൃഹദ് പദ്ധതി, കാലിത്തീറ്റ ഫാക്ടറി, പാൽ-മാംസ സംസ്കരണ യൂണിറ്റുകൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്.