ഒമാനിൽ 15 പേർക്ക് കൂടി ഒമിക്രോൻ വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇവർ ഏത് രാജ്യത്ത് നിന്ന് വന്നവരാണ് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല. അതേ സമയം രാജ്യത്തെ 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരൻമാരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നതിനുള്ള സാധ്യതയും മുന്നിലുണ്ട്.
Home Uncategorized ഒമാനിൽ 15 പേർക്ക് കൂടി ഒമിക്രോൻ; ബൂസ്റ്റർ ഡോസ് നിർബന്ധം; നിയന്ത്രണങ്ങൾ കർശനമാക്കാൻ സാധ്യത