ഒമാനിൽ ഒമിക്രോൻ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി സിവിൽ ഏവിയഷൻ അതൊറിറ്റി.
സൗത്ത് ആഫ്രിക്ക, നമിബിയ, ബോട്സ്വാന, സിംബാവെ, ലേസോതോ, എസ്വാറ്റിനി, മൊസാംബിക് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഒമാനിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും ഇത് ബാധകമാണ്. അതെ സമയം ഒമാൻ പൗരൻമാർക്കും, ഡിപ്ലോമാറ്റുകൾക്കും, ആരോഗ്യ പ്രവർത്തകർക്കും ഇവരുടെ കുടുംബാഗങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കില്ല.
ഒമാനിലേക്ക് വരുന്ന മുഴുവൻ യാത്രികരും യാത്ര പുറപ്പെടുന്നതിന് മുൻപ് https://covid19.emushrif.om/ എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം.
ഒമാനിലേക്ക് വരുന്ന പ്രവാസികൾക്ക് ഏറ്റവും കുറഞ്ഞത് ഒരു മാസത്തെ എങ്കിലും ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം.
ഇന്ത്യയിൽ നിന്ന് വരുന്ന യാത്രികർ ഏറ്റവും കുറഞ്ഞത് 72 മണിക്കൂർ മുൻപ് എങ്കിലും എടുത്ത നെഗറ്റീവ് പി.സി.ആർ പരിശോധന റിപ്പോർട്ട് ഹാജരാക്കണം.
യാത്ര പുറപ്പെടുന്നതിന് 14 ദിവസം മുൻപ് രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് ക്വാറന്റൈൻ നിബന്ധനയില്ല.