സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ലഹരി മരുന്ന് വിൽപ്പന: മുന്നറിയിപ്പുമായി ആർ.ഒ.പി

ഒമാനിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള ലഹരി മരുന്ന് വിൽപ്പന വർധിച്ചു വരുന്നതായി റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ്. യുവാക്കളെയാണ് ഇവർ ലക്ഷ്യമിടുന്നത്. യുവാക്കളുടെയും വിദ്യാർഥികളുടേടും ഓർമ്മ ശക്തി, ശാരീരിക ക്ഷമത തുടങ്ങിയവ വർധിക്കുന്നതിന് സഹായിക്കുമെന്ന പേരിലാണ് ഇവയുടെ പ്രചാരണം. ഇതിനായി പ്രത്യേക വെബ്സൈറ്റുകളും സാമൂഹിക മാധ്യമ അക്കൗണ്ട്കളും ആരംഭിക്കും. നിലവിൽ ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ നടപ്പിലാക്കുക ആണെന്നും, സാങ്കേതിക വിദ്യകളുടെ സഹായത്തോടെ സാമൂഹിക വിരുദ്ധ ഇടപെടലുകൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി.