ക്രിസ്മസിന് കല്യാണ്‍ ജൂവലേഴ്സിന്‍റെ അതിമനോഹരമായി രൂപകല്പന ചെയ്ത ആഭരണങ്ങള്‍

കൊച്ചി: കരോള്‍ ഗാനങ്ങളും കേയ്ക്കുകളും ക്രിസ്മസ് ട്രീകളും പാര്‍ട്ടികള്‍ക്കുള്ള ഒരുക്കങ്ങളും കുട്ടികളുടെ ജിംഗിള്‍ ബെല്‍സ് ഗാനങ്ങളുമൊക്കെയായി ക്രിസ്മസിന്‍റെ ആരവങ്ങളുയരുകയാണ്. ഈയവസരത്തില്‍ അതിവിപുലവും മനോഹരവുമായ ആഭരണ ശേഖരത്തില്‍ നിന്ന് ക്രിസ്മസ് സമ്മാനങ്ങളായി നല്‍കുവാനുള്ളവ പ്രത്യേകമായി തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് കല്യാണ്‍ ജൂവലേഴ്സ്.

പ്രിയപ്പെട്ടവര്‍ക്ക് സന്തോഷവും സ്നേഹവും പകരുന്ന ക്രിസ്മസ് കാലത്ത് കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന പൂജ്യം ശതമാനം പണിക്കൂലി ഓഫറും നല്‍കുന്നുണ്ട്. ക്രിസ്മസ് സീസണില്‍ ഉപയോക്താക്കള്‍ക്കായി പരമാവധി മൂല്യം നല്കുന്ന ഓഫറുകളാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്. ഡയമണ്ട് ആഭരണങ്ങള്‍ക്കും അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്കും 20 ശതമാനം വരെ ഇളവ് ലഭിക്കും. 30,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പര്‍ച്ചേയ്സ് മൂല്യത്തിന്‍റെ പകുതിക്ക് പൂജ്യം ശതമാനം പണിക്കൂലി മാത്രമേ ഈടാക്കൂ.

ക്രിസ്മസ് പാര്‍ട്ടിയില്‍ തിളങ്ങുന്നതിനും സ്വന്തമായി അണിയുന്നതിനും ജീവിതത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്കുന്നതിനും കല്യാണ്‍ ജൂവലേഴ്സിന്‍റെ ആധികാരികമായ ക്ലാസിക് ആഭരണ രൂപകല്‍പ്പനകള്‍ ഉപയോഗിക്കാം. താഴെക്കൊടുത്തിരിക്കുന്ന അഞ്ച് ആഭരണങ്ങളില്‍ നിന്ന് അനുയോജ്യമായവ സമ്മാനമായി തെരഞ്ഞെടുക്കാം.