ഒമാനിൽ കോവിഡ് കേസുകൾ വർധിക്കുന്നു

covid updates oman

ആശ്വാസത്തിന്റെ ദിനങ്ങൾക്ക് ശേഷം ഒമാനിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 46 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സുൽത്താനേറ്റിൽ ആകെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 3,04,984 ആയി. ഇതിൽ 3,00,235 പേരും രോഗമുക്തരായിട്ടുണ്ട്. പുതിയതായി 8 പേർക്ക് രോഗം ഭേദമായി. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്.

അതേ സമയം കോവിഡിനെ തുടർന്ന് പുതിയ മരണങ്ങളൊന്നും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ 4113 പേർക്കാണ് കോവിഡിനെ തുടർന്ന് ഒമാനിൽ മരണപ്പെട്ടത്. നിലവിൽ 10 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 2 പേർ ഐ.സി.യുവിലാണ്.