ഒമാനിൽ കോവിഡ് വാക്സിന്റെ മൂന്നാം ഡോസ് സ്വീകരിച്ചവരുടെ എണ്ണം 55,000 കടന്നു. ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം നിലവിൽ പ്രവാസികൾ ഉൾപ്പെടെ 55,085 പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചിട്ടുള്ളത്. ഒമിക്രോൻ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനായി വിപുലമായ സൗകര്യങ്ങളാണ് രാജ്യത്ത് സജ്ജീകരിച്ചിട്ടുള്ളത്. അതേ സമയം 31,23,613 പേർ ആദ്യ ഡോസ് വാക്സിനും (93%) 28,98,331 പേർ രണ്ടാം ഡോസ് വാക്സിനും (86%) സ്വീകരിച്ചു.