അസ്ട്രാസെനേക്ക വാക്സിന് ഒമ്രികോണിനെ പ്രതിരോധിക്കാൻ കഴിയുമോ?

അസ്ട്രാസെനേക്ക വാക്സിന്റെ ബൂസ്റ്റർ (മൂന്നാം ഡോസ്) വാക്സിന് കോവിഡ് വകഭേദമായ ഒമ്രികോണിനെ പ്രതിരോധിക്കാൻ കഴിയുമെന്ന് കണ്ടെത്തൽ. ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ധ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. 70 ശതമാനം ഫലപ്രദമാണെന്നാണ് ഇവർ പറയുന്നത്. യു.കെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നും 24,000 പേരിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. കോവിഡിന്റെ വിവിധ വകഭേദങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ വാക്സിനുകളുടെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട പഠനങ്ങൾ വ്യാപകമാകുന്നുണ്ട്. നിലവിൽ ഒമാനിലും ബൂസ്റ്റർ ഡോസ് കുത്തിവെയ്പ്പ് പുരോഗമിക്കുകയാണ്.