ഒമാനിൽ തണുപ്പ് കാലം ശക്തമാകുന്നതോടെ ആളുകൾക്ക് വാട്ടർ ഹീറ്ററുകൾ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. എന്നാൽ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കിൽ വലിയ അപകടങ്ങളാണ് ഇവ മൂലം സംഭവിക്കുക. ഈ സാഹചര്യത്തിൽ വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുന്ന മുഴുവൻ ആളുകളും കൃത്യമായ സുരക്ഷാ നിർദ്ദേശങ്ങൾ ഉറപ്പു വരുത്തണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതൊറിറ്റി നിർദ്ദേശം നൽകി.
ഹീറ്റർ വാങ്ങുമ്പോൾ മികച്ച നിലവാരമുള്ളവ നോക്കി വാങ്ങുക.
കൃത്യമായ ഇടവേളകളിൽ ഇവ വൃത്തിയാക്കുക.
ഹീറ്ററിൽ കൃത്യമായി വെള്ളം എത്തുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം.
വെള്ളം ഇല്ലാത്ത സമയത്ത് ഹീറ്ററിൽ നിന്നും വൈദ്യുതി കണക്ഷൻ വിശ്ചേദിക്കണം.
ഹീറ്ററിൽ താപനില 60°c മുകളിൽ പോകാതെ നിലനിർത്തണം.