ആഴ്ചകൾക്ക് ശേഷം ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തതുൾപ്പെടെ ഒമാനിൽ കോവിഡ് വ്യാപനം വീണ്ടും ഗുരുതരമാകുന്നു. കഴിഞ്ഞ 3 ദിവസത്തിനിടെ 121 പേർക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ പോസിറ്റീവ് കേസുകൾ 3,05,105 ആയി. പുതിയതായി 56 പേർ കൂടി രോഗമുക്തരായി (ആകെ: 3,02,291). 98.4 ശതമാനമാണ് രോഗമുക്തി നിരക്ക്. ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4114 ആയി. നിലവിൽ 13 പേർ ആശുപത്രിയിലും 2 പേർ ഐസിയുവിലുമാണ്.
Home Uncategorized ഒമാനിൽ കോവിഡ് വ്യാപനം ഗുരുതരമാകുന്നു; ആഴ്ചകൾക്ക് ശേഷം കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു