കോവിഡിനെ തുടർന്ന് നിർത്തി വെച്ചിരുന്ന മുനിസിപ്പൽ ടാക്സ് ശേഖരണം മസ്ക്കറ്റ് മുനിസിപ്പാലിറ്റി പുനരാരംഭിക്കുന്നു. 2022 ജനുവരി 1 മുതൽ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, വാണിജ്യ കേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയവയ്ക്ക് നികുതി ഈടാക്കി തുടങ്ങും. വൈറസ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനെ തുടർന്ന് വാണിജ്യ – വ്യവസായിക പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് തീരുമാനം.