ഒമാനിൽ ഒമിക്രോൻ സ്ഥിരീകരിച്ചത് 16 പേർക്ക്; 90 പേർ നിരീക്ഷണത്തിൽ

ഒമാനിൽ ഇതുവരെ ഒമിക്രോൻ വൈറസ് ബാധ സ്ഥിരീകരിച്ചത് 16 പേർക്ക്. ആരോഗ്യ മന്ത്രാലയത്തിലെ പകർച്ച വ്യാധി വിഭാഗം മേധാവി ഡോ. സൈഫ് ബിന്‍ സലീം അല്‍ അബ്‍രിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് അതെ സമയം ഒമിക്രോണ്‍ സംശയിക്കപ്പെടുന്ന 90 പേര്‍ കൂടി ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവരുടെ പരിശോധന ഫലം ലഭ്യമായതിന് ശേഷം മാത്രമാകും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുക. ഇവരുടെ സാമ്പിളുകള്‍ ജെനിറ്റിങ് സീക്വന്‍സിങ് പരിശോധനയ്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ഇതിനോടകം ഒമിക്രോണ്‍ സ്ഥിരീകരിച്ചവരെല്ലാം വാക്സിനെടുത്തവരാണ്. എല്ലാവരും നല്ല ആരോഗ്യ സ്ഥിതിയിലാണുള്ളത്. ഇവര്‍ക്ക് വളരെ നിസാരമായ രോഗ ലക്ഷണങ്ങള്‍ മാത്രമേ ഉള്ളൂവെന്നും അത് ഏറെ ആശ്വാസകരമാണെന്നും ഇദ്ദേഹം വ്യക്തമാക്കി.