ഒമാനിൽ കോവിഡ് കേസുകൾ 100 കടന്നു

covid updates oman

ഒമാനിൽ മാസങ്ങൾക്ക് ശേഷം കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 100 കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 104 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 3,05,357 ആയി. വൈറസ് ബാധയെതുടർന്ന് 2 പേർക്ക് കൂടി ജീവൻ നഷ്ടമായി. ഒമാനിൽ ആകെ 4116 പേരാണ് കോവിഡിനെ തുടർന്ന് മരണപ്പെട്ടത്. കോവിഡ് സ്ഥിരീകരിച്ചവരിൽ 3,03,355 പേർക്ക് രോഗം ഭേദമായി. പുതിയതായി 14 പേരാണ് രോഗമുക്തരായത്. നിലവിൽ 8 പേർ വൈറസ് ബാധിതരായി ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാൾ ഐസിയുവിലാണ്.