ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഒമാനിലെ മസ്ക്കറ്റ്, അൽ ദാഖിലിയ ഗവർണറേറ്റുകളിൽ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഒമാൻ മെട്രോളജിയാണ് ഇക്കാര്യം അറിയിച്ചത്. മുസന്തം, അൽ ബുറൈമി, വടക്കൻ ബാത്തിനാ ഗവർണറേറ്റുകളിലും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. അൽ ഹജ്ജർ പർവത നിരകളിലും സമീപ വിലായത്തുകളിലും മേഘാവൃതമായ കാലാവസ്ഥയാകും അനുഭവപ്പെടുക. 30mm മുതൽ 80mm വരെയാകും മഴയുണ്ടാകുക.