ഒമാനിൽ തുടരുന്ന അതിശക്തമായ മഴയിൽ ഒരാൾ മരണപ്പെട്ടു; ഒരാളെ കാണാതായി; 20 പേരെ രക്ഷപ്പെടുത്തി

ഒമാനിലെ വിവിധ മേഖലകളിൽ അതി ശക്തമായ മഴ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് മസ്ക്കറ്റ്, അൽ ദാഖിലിയ, തെക്കൻ ബാതിന ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിൽ നിന്നും നിരവധി പേരെ കാണാതായി. സമൈൽ വിലായത്തിൽ വെള്ളക്കെട്ടിൽ അകപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെടുത്തു. ഒരാളെ ഇനിയും കണ്ടെത്താനുണ്ട്. നഖിൽ വിലായത്തിൽ കുടുങ്ങിയ 14 പേരെയും, റുസ്താഖ് വിലായത്തിൽ കുടുങ്ങിയ രണ്ട് പേരെയും സിവിൽ ഡിഫൻസ്‌ അധികൃതർ രക്ഷപ്പെടുത്തി. സീബിലെ റുസൈൽ ഏരിയയിലുള്ള വാദിയിൽ അകപ്പെട്ട 2 പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.