കനത്ത മഴയെതുടർന്നുണ്ടായ വെള്ളക്കെട്ടുകളിൽ പെട്ട് ഒമാനിൽ 6 പേർ മരിച്ചതായി റിപ്പോർട്ട്. മുസന്തം, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, മസ്ക്കറ്റ്, അൽ ബുറൈമി, അൽ ദാഹിറ, അൽ ദാഖിലിയ, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ ഗവർണറേറ്റുകളിൽ കനത്ത മഴ തുടരും. ജനുവരി 5 ബുധനാഴ്ച വരെ രാജ്യത്ത് മഴയുണ്ടാകുമെന്നാണ് അറിയിച്ചിട്ടുള്ളത്. സുൽത്താനേറ്റിലെ വിവിധ വിലായത്തുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. പൊതു ജനങ്ങൾ കൃത്യമായ ജാഗ്രത ഉറപ്പു വരുത്തേണ്ടതാണ്.