വരും മണിക്കൂറുകളിൽ ഒമാനിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. കനത്ത മഴയുള്ളതിനാൽ വാഹനമോടിക്കുന്നവർ കൃത്യമായ ജാഗ്രത പാലിക്കേണ്ടതാണ്. മസ്‌കറ്റിലെ അസൈബ ഏരിയയിലെ ഖാബൂസ് സ്ട്രീറ്റിലും, വടക്കൻ ബാത്തിന ഗവർണറേറ്റിലെ ലിവ റൗണ്ട് എബൗട്ടിലും,
മസ്‌കറ്റ് എക്‌സ്‌പ്രസ്‌വേയിൽ നിസ്‌വ റോഡിന്റെ എക്‌സിറ്റിന് സമീപമുള്ള റുസൈൽ ഏരിയയിലും സീബ് വിലായത്തിന്റെ ദിശയിലും, അമറാത്ത് – ബൗഷർ ചുരം റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ ഈ വഴികളിലൂടെ വാഹനങ്ങൾ കടത്തി വിടില്ല.